
മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിന്റെ ഭാവിയെ പറ്റിയുള്ള ആശങ്കയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. നിഫ്റ്റി 0.40 ശതമാനം താഴ്ന്ന് 25111.45 ലെവലിലും സെന്‍സെക്‌സ് 0.45 ശതമാനം താഴ്ന്ന് 82259.24 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
ഇരു സൂചികകളും യഥാക്രമം 18.7 പോയിന്റ് ഉയര്‍ന്ന് 25,230.75 ലും 119.05 പോയിന്റ് ഉയര്‍ന്ന് 82,753.53 ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടുള്ള സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 82,219.27 ലേയ്ക്കും നിഫ്റ്റി 25,101.00 ലേയ്ക്കും ഇടിയുകയായിരുന്നു. 1931 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1942 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
152 ഓഹരി വിലകളില്‍ മാറ്റമില്ല. ടെക്ക് മഹീന്ദ്ര, ഇന്ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, വിപ്രോ എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍. അതേസമയം ടാറ്റ കണ്‍സ്യൂമര്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ട്രെന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ നേട്ടമുണ്ടാക്കി.
മേഖലാടിസ്ഥാനത്തില്‍, ഐടി, പൊതുമേഖല ബാങ്ക് എന്നിവ 0.5-1 ശതമാനം പോയിന്റുകള്‍ പൊഴിച്ചപ്പോള്‍ മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാലിറ്റി എന്നിവ 0.5-1 ശതമാനം ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു. സ്‌മോള്‍ക്യാപ് 0.25 ശതമാനം നേട്ടത്തിലായി.