ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

500 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 25,000 ത്തിന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച വീണ്ടെടുപ്പ് നടത്തി. സെന്‍സെക്‌സ് 310.91 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 82068.64 ലെവലിലും നിഫ്റ്റി 71.45 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 25039.85 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1558 ഓഹരികള്‍ മുന്നേറുമ്പോള്‍ 1642 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 194 ഓഹരി വിലയില്‍ മാറ്റമില്ല. മേഖല സൂചികകളില്‍ ലോഹം, ബാങ്ക്, മീഡിയ എന്നിവയൊഴികെയുള്ളവ ഇടിഞ്ഞു. വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി, ഫാര്‍മ എന്നിവ അരശതമാനം പോയിന്റുകളാണ് പൊഴിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക്ക് സിമന്റ് എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. റിലയന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, അദാനി പോര്‍ട്ട്‌സ് എന്നിവ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ ഇടിഞ്ഞു.

X
Top