വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

റെക്കോര്‍ഡ് ഉയരം കൈവരിച്ച് സെന്‍സെക്‌സ്, നിഫ്റ്റി 18500 ന് അരികെ

മുംബൈ: പ്രതിമാസ എഫ് & ഒ കരാറുകളുടെ കാലാവധി അവസാനിക്കുന്ന നവംബര്‍ 24 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ശക്തമായ നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 762.10 പോയിന്റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 62,272.68 ലെവലിലും നിഫ്റ്റി 216.80 പോയിന്റ് അഥവാ 1.19 ശതമാനം ഉയര്‍ന്ന് 18,484.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.സെഷന്റെ അവസാനത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 62,412.33 തൊട്ടു.

അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബിപിസിഎല്‍, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍.സിപ്ല, കോള്‍ ഇന്ത്യ, കോടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നഷ്ടം സഹിച്ചു.എല്ലാ മേഖലകളും പച്ച തെളിയിച്ചപ്പോള്‍ നിഫ്റ്റി വിവര സാങ്കേതിക വിദ്യ, പൊതുമേഖല ബാങ്ക്, ഇന്‍ഫ്രാ സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു.

വാഹനം, ഊര്‍ജ്ജം, എഫ്എംസിജി എന്നിവ അരശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. 43,163.40 ത്തിന്റെ റെക്കോര്‍ഡ് ഉയരം തൊട്ട നിഫ്റ്റി ബാങ്ക് പിന്നീട് 43,000 ത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അരശതമാനം ഉയര്‍ച്ചയും കൈവരിച്ചു.

ആഗോള സൂചികകളുടെ ചുവടുപിടിച്ച് നേട്ടത്തില്‍ തുടങ്ങിയ വിപണി പിന്നീട് ഫെഡ് റിസര്‍വ് മിനുറ്റ്‌സില്‍ ഊര്‍ജ്ജം കൊള്ളുകയായിരുന്നു. നിരക്ക് വര്‍ധനവിന്റെ തോത് കുറയ്ക്കുമെന്ന മിനുറ്റ്‌സിലെ അറിയിപ്പാണ് തുണയായത്. ക്രൂഡ്, ഡോളര്‍ ഇടിവും വിപണിയെ സഹായിച്ചുവെന്ന് ജിയോജിതിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

X
Top