വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

നിഫ്റ്റി 24450 ന് താഴെ, 460 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: താരിഫ് ഭീതിയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രാവിലെ ഇടിഞ്ഞു. ഐടി, ഫാര്‍മ മേഖലകളിലാണ് കനത്ത ഇടിവ് നേരിടുന്നത്.

സെന്‍സെക്‌സ് 459.14 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 80164.12 ലെവലിലും നിഫ്റ്റി 139.80 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 24456.35 ലെവിലിലും വ്യാപാരം തുടരുന്നു. 1450 ഓഹരികള്‍ മുന്നേറുമ്പോള്‍ 1707 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. 135 ഓഹരി വിലകളില്‍ മാറ്റമില്ല.

16 പ്രധാന മേഖല സൂചികകളില്‍ പകുതിയും ഇടിവ് നേരിടുകയാണ്. യുഎസ് എക്‌സ്‌പോഷ്വര്‍ കൂടിയ ഐടി, ഫാര്‍മ സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 0.7 ശതമാനമിടിഞ്ഞപ്പോള്‍ ലോഹം, റിയാലിറ്റി, വാഹനം എന്നിവയും താഴ്ന്ന നിലവാരത്തിലാണുള്ളത്. നിഫ്റ്റി സ്‌മോള്‍ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 0.7 ശതമാനം കുറഞ്ഞു.

ബിഎസ്ഇ സെന്‍സെക്‌സില്‍ ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഭാരത് ഇലക്ട്രോണിക്‌സ്, എറ്റേര്‍ണല്‍, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് കൂടതല്‍ നഷ്ടം നേരിടുന്നത്. ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ് എന്നിവ നേട്ടമുണ്ടാക്കി.

X
Top