കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മൂവാറ്റുപുഴ ആസ്ഥാനമായ സബൈൻ ഹോസ്പിറ്റലിൽ സിഎക്സ് പാർട്ണേസിൻ്റെ 400 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ 400 കോടിയുടെ നിക്ഷേപവുമായി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ സിഎക്സ് പാർട്ണേഴ്സ്. അനേകം നിക്ഷേപങ്ങളിലൂടെ മികച്ച ഫലപ്രാപ്തി തെളിയിച്ചിട്ടുള്ള കമ്പനിയാണ് സിഎക്സ് പാർട്ണേഴ്സ്.

പ്രതിവർഷം 6,000-ത്തിലധികം ഐവിഎഫ് ചികിത്സകളും 3,000-ലധികം പ്രസവങ്ങളും നടത്തുന്ന സബൈൻ ഹോസ്പിറ്റലിൽ കേരളത്തിന് പുറമേ മാലദ്വീപ്, ഒമാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളും എത്താറുണ്ട്.

2010-ൽ പ്രവർത്തനമാരംഭിച്ച സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഐവിഎഫ് (കൃത്രിമ ഗർഭധാരണം), ഗർഭധാരണ ചികിത്സകൾ, പ്രസവം, നവജാതശിശു പരിചരണം, സ്ത്രീകൾക്കുള്ള ചികിത്സകൾ എന്നിവയുൾപ്പെടെ ഏറ്റവും മികച്ച മാതൃ-ശിശു ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാണ്.

സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ശിവദാസൻ സബൈൻ പറഞ്ഞു, “ഗർഭധാരണവും പ്രസവവും നവജാതശിശു പരിചരണവും മറ്റും കുറഞ്ഞ ചെലവിൽ സാധ്യമാക്കാനും ഇന്ത്യയിലെ വിദൂര പട്ടണങ്ങളിലേക്ക് അത്തരം സേവനങ്ങൾ എത്തിക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തിന് പിന്തുണ നൽകുന്നവരാണ് സിഎക്സ് പാർട്ണേഴ്സും ഒപ്പം നിക്ഷേപകരും.

ഈ 400 കോടി രൂപയുടെ നിക്ഷേപം ഞങ്ങളുടെ ഉന്നതമായ ക്ലിനിക്കൽ മൂല്യങ്ങളെയും ബിസിനസ്സ് രീതികളെയും ശരിവയ്ക്കുന്നതാണ്. അതിനു പുറമേ, ഇത് ഇന്ത്യയിൽ ഗർഭധാരണത്തിലും മാതൃ-ശിശു പരിപാലനത്തിലും നല്ല പുരോഗതി ആവശ്യമാണെന്ന് എടുത്തുകാട്ടുകയും ചെയ്യുന്നു. ഒരു പുത്തൻ ഉണർവോടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ഞങ്ങൾ കടന്നിരിക്കുകയാണ്.”

ആരോഗ്യ പരിപാലനം, സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ ഉത്പന്ന-സേവനങ്ങൾ, ഐടി സേവനങ്ങൾ അല്ലെങ്കിൽ ഔട്ട്സോഴ്സ് ചെയ്ത സേവനങ്ങൾ എന്നീ രംഗങ്ങളിലൊക്കെ സിഎക്സ് പാർട്ണേഴ്സ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.

29 പോർട്ട്ഫോളിയോ കമ്പനികൾക്കു പുറമേ ഫണ്ടുകളിലും സഹ-നിക്ഷേപകരിലുമായി 100 കോടി രൂപയുടെ ആസ്തിയുമുള്ള സിഎക്സ് പാർട്ണേഴ്സ്, സബൈൻ ഹോസ്പിറ്റലിൻ്റെ വളർച്ചാസാധ്യത സംബന്ധിച്ച് ബോധ്യമുള്ളവരാണ്.

സിഎക്സ് പാർട്ണേഴ്സിൻ്റെ മാനേജിംഗ് പാർട്ണർ വിവേക് ഛാച്ചി പറഞ്ഞു, “സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെലവുകുറഞ്ഞ ആരോഗ്യ പരിരക്ഷ നൽകുന്നു. അവരുടെ ലോകോത്തര ഗർഭാധാരണ ചികിത്സകൾ ആളുകളുടെ വർദ്ധിച്ചുവരുന്ന ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുന്നു.

ഉയർന്ന ധാർമ്മിക മൂല്യങ്ങളും ചികിത്സാ മികവും ഉയർത്തിപ്പിടിക്കുമ്പോൾതന്നെ, കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ ഈ സ്ഥാപനം 25% സിഎജിആർ വളർച്ച കൈവരിച്ചത് വളരെ ശ്രദ്ധേയമാണ്.

ആരോഗ്യ പരിരക്ഷാരംഗത്ത് നിക്ഷേപം നടത്തുന്നതിലെ ഞങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിക്കൊണ്ടും നേതൃരംഗത്ത് പ്രഗത്ഭരായ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ടും മികവുറ്റ വളർച്ചാ സംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ടും ഉന്നമനം ലക്ഷ്യമിടുന്ന സബൈൻ ഹോസ്പിറ്റൽ സമീപ വിപണികളിലേക്ക് തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.”

സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു പ്രൈവറ്റ് ഇക്വിറ്റി (private equity) സ്ഥാപനമായ തനാസ് ക്യാപിറ്റലും സബൈൻ ഹോസ്പിറ്റലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. താനാസ് ക്യാപിറ്റൽ എംഡിയായ എ അമിത് ശർമ പറഞ്ഞു,

“ഈ സുപ്രധാന സംരംഭത്തിൽ സിഎക്സിനോടും സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനോടുമൊപ്പം ഒരു പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. സബൈൻ ഹോസ്പിറ്റലിൻ്റെ ലക്ഷ്യാധിഷ്ഠിത സമീപനം അതിനെ മറ്റുള്ളവയിൽ നിന്നും വ്യക്തമായും മാറ്റിനിർത്തുന്ന ഒരു വലിയ ഘടകമാണ്. മാത്രമല്ല, വളർച്ചയുടെ അടുത്ത ഘട്ടം ഏറ്റെടുക്കാൻ അത് തികച്ചും സജ്ജമാണുതാനും.”

സബൈൻ ഹോസ്പിറ്റൽ മൂവാറ്റുപുഴയിലും തിരുവനന്തപുരത്തുമുള്ള രണ്ടു ആശുപത്രികളിലായി 300 കിടക്കകൾക്കു പുറമേ ഇപ്പോൾ 60 എൻഐസിയു കിടക്കകൾ കൂടി ഒരുക്കിയിട്ടുണ്ട്.

ഐവിഎഫ് പോലുള്ള ചികിത്സാരീതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഈ ആശുപത്രി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ഉയർന്ന ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ വിജയനിരക്ക് വളരെ ഉയർന്നതാണ്.

X
Top