ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നാല് വര്‍ഷത്തെ മികച്ച നേട്ടവുമായി രൂപ

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം 1.3 ശതമാനത്തിലധികം ഉയര്‍ന്നു.നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പാണിത്. യുഎസ് ഉപഭോക്തൃ വിലപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കറന്‍സി നില മെച്ചപ്പെടുത്തിയത്.

1.31 ശതമാനം ഉയര്‍ന്ന് 80.74 എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം. 81.81ല്‍ നിന്നുള്ള ഉയര്‍ച്ചയാണിത്. 2018 ഡിസംബര്‍ 18 ലായിരുന്നു ഇതിന് മുന്‍പുള്ള നേട്ടം.

യു.എസ് ഉപഭോക്തൃ പണപ്പെരുപ്പം 0.4 ശതമാനം മാത്രം വളര്‍ന്ന് ഒക്ടോബറില്‍ 7.7 ശതമാനമായി.. 0.6 ശതമാനം ഉയര്‍ച്ചയില്‍ 7.9 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഇതോടെ ഡോളര്‍ ഇടിയുകയും രൂപ ശക്തിപ്പെടുകയുമായിരുന്നു.

ഒറ്റരാത്രികൊണ്ട് കുത്തനെയുള്ള ഇടിവാണ് ഡോളര്‍ സൂചിക നേരിട്ടത്. 2 ശതമാനം ഇടിഞ്ഞ് 13 വര്‍ഷത്തെ മോശം പ്രകടനം സൂചിക കാഴ്ചവച്ചു.ഇതിന് മുന്‍പ് 2019 ലാണ് സൂചിക ഇത്രയും താഴ്ച വരിച്ചത്.

പണപ്പെരുപ്പ വര്‍ധനവിന്റെ തോത് കുറഞ്ഞതോടെ ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവില്‍ അയവ് വരുത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഫണ്ട് നിരക്ക് 4.75-5 ശതമാനത്തില്‍ ഒതുക്കാന്‍ അവര്‍ തയ്യാറായേക്കും. 5-5.25 ശതമാനമാണ് നേരത്തെ ലക്ഷ്യം വച്ചിരുന്നത്.

ഫെഡ് റിസര്‍വിന്റെ ഡോവിഷ് സമീപനം ഏഷ്യന്‍ കറന്‍സികള്‍ക്ക് ആശ്വാസം പകരും. ഏഷ്യന്‍ ബോണ്ടുകള്‍ക്കും ഇക്വിറ്റികള്‍ക്കും അതിന്റെ ആകര്‍ഷണീയത പിടിച്ചുനിര്‍ത്താനുമാകും. ഇന്ത്യയും യുഎസും തമ്മിലുള്ള പലിശ നിരക്ക് വ്യത്യാസം 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.

നിരക്കിലെ അന്തരം കുറഞ്ഞതിനാല്‍ പ്രാദേശിക ബോണ്ടുകളിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറച്ച് മാസങ്ങളായി തടസ്സപ്പെട്ടു.

X
Top