ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയുമായി റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച്

കൊച്ചി: മൈക്രോസോഫ്റ്റിനെ(Microsoft) ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡായി(Employer Brand) 2024-ലെ റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് കണ്ടെത്തി.

സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴിൽ രംഗത്ത് വളർച്ചയ്ക്കുള്ള അവസരങ്ങൾ തുടങ്ങി തൊഴിൽ നൽകുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയർന്ന നിലയിലാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ്(TCS) രണ്ടാം സ്ഥാനത്തും ആമസോൺ(Amazon) മൂന്നാം സ്ഥാനത്തും എത്തി.

നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ തൊഴിൽ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ കൂടിയാണ് സർവേ വെളിപ്പെടുത്തിയത്.

ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ജീവനക്കാർക്കിടയിലെ ഏറ്റവും മുൻഗണനയുള്ള ഘടകം. തുല്യമായ അവസരങ്ങൾ ലഭിക്കുന്നതാണ് അടുത്ത പ്രധാന ഘടകം. വനിതാ ജീവനക്കാർക്കിടയിൽ ഇതിനു കൂടുതൽ പ്രാധാന്യമാണുള്ളത്.

മൈക്രോസോഫ്റ്റ്, ടാറ്റാ കൺസൾട്ടൻസി, ആമസോൺ, ടാറ്റാ പവർ കമ്പനി, ടാറ്റാ മോട്ടോർസ്, സാംസംഗ് ഇന്ത്യ, ഇൻഫോസിസ്, എൽ ആൻറ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, മേഴ്‌സിഡസ് ബെൻസ് എന്നിവയാണ് 2024-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡുകൾ.

ജീവിതച്ചെലവ് വർദ്ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സർവേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേർക്കു മാത്രമേ പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നുള്ളൂ.

നിർമിത ബുദ്ധി തങ്ങളുടെ ജോലിയെ വരുന്ന അഞ്ചു വർഷങ്ങൾക്കുള്ളിൽ ബാധിക്കുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു.

മികച്ച തൊഴിൽ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകൾ നടത്താൻ ബിസിനസുകൾക്കുള്ള സമഗ്രമായ ഗൈഡാണ് റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ചെന്ന് റൻഡ്സ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു.

X
Top