ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പതഞ്ജലി ഫുഡ്സിന് ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു

മുംബൈ: ജൂൺ 24 മുതൽ രുചി സോയ ഇൻഡസ്ട്രീസിന്റെ പേര് പതഞ്ജലി ഫുഡ്‌സ് എന്നാക്കി മാറ്റിയതായും, ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്ന് ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായും സ്ഥാപനം എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഒരു എഫ്എംസിജി കമ്പനിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനായി പതഞ്ജലി ആയുർവേദിന്റെ മുഴുവൻ ഭക്ഷണ ബിസിനസും 690 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി മെയ് മാസത്തിൽ രുചി സോയ ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചിരുന്നു. നെയ്യ്, തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, ജ്യൂസുകൾ, ആട്ട തുടങ്ങിയ 21 ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നതാണ് ഏറ്റെടുത്ത ഭക്ഷ്യ വ്യാപാര ബിസിനസ്.

കഴിഞ്ഞ ഏപ്രിൽ 10 ന്, രുചി സോയയുടെ ബോർഡ് കമ്പനിയുടെ പേര് പതഞ്ജലി ഫുഡ്സ് എന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു, ഇതേ തുടർന്നാണ് കഴിഞ്ഞ ജൂൺ 24 മുതൽ കമ്പനിയുടെ പുനർനാമകരണം പ്രാബല്യത്തിൽ വന്നത്. 2022 സാമ്പത്തിക വർഷത്തിൽ പതഞ്ജലിയുടെ ഫുഡ് റീട്ടെയിൽ ബിസിനസ്സിന് മുൻ സാമ്പത്തിക വർഷത്തേക്കാൾ 28 ശതമാനം വർദ്ധനവോടെ 4,174 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു. 

X
Top