
ന്യൂഡല്‍ഹി: വ്യാപാരികള്‍ ബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിച്ചതോടെ രാജ്യത്ത് അരി വില 14 ശതമാനം വരെ ഉയര്‍ന്നു. അരിയുടെ മേല്‍ ചുമത്തിയിരുന്ന 20 ശതമാനം ഇറക്കുമതി തീരുവ പിന്‍വലിക്കാനുള്ള ബംഗ്ലാദേശിന്റെ തീരുമാനമാണ് കയറ്റുമതി വര്‍ദ്ധിപ്പിച്ചത്. ആഭ്യന്തര പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് 500,000 ടണ്‍ തീരുവ രഹിത അരി ഇറക്കുമതി അവര്‍ അനുവദിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യന്‍ ചില്ലറ വില്‍പന വില സ്വര്‍ണ്ണ അരി ക്രിലോഗ്രാമിന് 34 രൂപയില്‍ നിന്ന് 39 രൂപയായും മിനിക്കെറ്റ് 49 രൂപയില്‍ നിന്ന് 55 രൂപയായും രത്‌ന 36-37 രൂപയില്‍ നിന്ന് 41-42 രൂപയായും സോണ മസൂരി 52 രൂപയില്‍ നിന്നും 56 ആയും വര്‍ദ്ധിച്ചു.
അതേസമയം ഇന്ത്യന്‍ സര്‍ക്കാറിന്റെ ശേഖരം ഉയര്‍ന്നതാണെന്നും സ്വകാര്യ വെയര്‍ഹൗസുകളിലെ സ്‌റ്റോക്ക് ലെവലുകള്‍ മികച്ചതാണെന്നും വ്യാപാരികള്‍ പറയുന്നു. ആഗോള വിലയിടിവ് കാരണം തിരിച്ചടി നേരിട്ട ഇന്ത്യന്‍ അര വിപണിയെ പുനരുജ്ജീവിപ്പിക്കാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സഹായിക്കും.
2025 സാമ്പത്തികവര്‍ഷം ബംഗ്ലാദേശില്‍ അരിവില 16 ശതമാനം വര്‍ദ്ധിച്ചിരുന്നു. ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ 13 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യേണ്ടതായും വന്നു.