ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 7.44 ശതമാനമായി വര്‍ധിച്ചു, 15 മാസത്തിലെ ഉയര്‍ന്ന നിരക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.44 ശതമാനത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 2-6 ശതമാനം ടോളറന്‍സ് പരിധി മറികടന്നതും ശ്രദ്ധേയമാണ്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഓഗസ്റ്റ് 14 ന് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പച്ചക്കറികളുടെ ഉയര്‍ന്ന വിലയാണ് ചില്ലറ പണപ്പെരുപ്പം ഉയര്‍ത്തിയത്. 7.44 ശതമാനത്തില്‍ ജൂലൈയിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം ജൂണിലേതിനേക്കാള്‍ 257 ബേസിസ് പോയിന്റ് കൂടുതലാണ്. ജൂണില്‍ 4.87 ശതമാനമായിരുന്നു സിപിഐ പണപ്പെരുപ്പം.

മാത്രമല്ല, അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്നതാണ് ജൂലൈയില്‍ രേഖപ്പെടുത്തിയ ചില്ലറ പണപ്പെരുപ്പം. 6.6 ശതമാനം മാത്രമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പച്ചക്കറികളുടെ ഉയര്‍ന്ന വിലയാണ് പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തിയത്.പച്ചക്കറി സൂചിക മുന്‍മാസത്തെ അപേക്ഷിച്ച് 38 ശതമാനം ഉയര്‍ന്നു. ഇതിന്റെ ഫലമായി ഉപഭോക്തൃ ഭക്ഷ്യ വില സൂചികയില്‍ 6.7 ശതമാനവും മൊത്തത്തിലുള്ള സിപിഐയില്‍ 2.9 ശതമാനവും വര്‍ദ്ധനവുണ്ടായി.

കൂടാതെ ധാന്യവില 1.2 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വില 2.4 ശതമാനവും പഴങ്ങളുടെ വില 4.5 ശതമാനവും വസ്ത്രങ്ങള്‍ ചെരുപ്പ് എന്നിവയുടെ വില 0.3 ശതമാനം ഭവന വില 0.5 ശതമാനവും ഇന്ധനം,വൈദ്യുതി എന്നിവയുടെ വില 1.8 ശതമാനവും ചില്ലറ വസ്തുക്കളുടെ വില 0.4 ശതമാനവുമുയര്‍ന്നു. അതേസമയം ഓയില്‍,ഫാറ്റ്‌സ് 0.9 ശതമാനവും മത്സ്യം മാംസം എന്നിവയുടെ വില 2.2 ശതമാനവും കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പത്തിലെ വര്‍ദ്ധനവ് വിപണിയും റിസര്‍വ് ബാങ്കും പ്രതീക്ഷിച്ചിരുന്നു.

അതുകൊണ്ടുതന്നെ ആഘാതം നേരിടാന്‍ ഇവര്‍ തയ്യാറായി. ജൂലൈ -സെപ്തംബര്‍ മാസങ്ങളിലെ സിപിഐ പണപ്പെരുപ്പ പ്രവചനം കേന്ദ്രബാങ്ക് 6.2 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. മുന്‍പുള്ള പ്രവചനത്തെ അപേക്ഷിച്ച് 100 ബേസിസ് പോയിന്റധികം.

X
Top