ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡാറ്റ ശേഖരിക്കുന്നതിന്റെ പ്രധാന്യം ഓര്‍മ്മിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: വിവരങ്ങള്‍ നേരിട്ട് ലഭ്യമാകാന്‍ കൂടിയാലോചനകള്‍ സജീവമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് തങ്ങളുടെ ഗവേഷണ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഡാറ്റയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും അത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. “ഡാറ്റ പുതിയ ഇന്ധനമാണെന്ന വസ്തുത അവഗണിക്കാന്‍ കഴിയില്ല. ചില ഡാറ്റകള്‍ ഉയര്‍ത്തിയേക്കാവുന്ന തെറ്റിദ്ധാരണാജനകമായ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കുക. അത്തരം ഡാറ്റകള്‍ പരിശോധിക്കണപ്പെടണം.”

സ്വകാര്യ സ്രോതസ്സുകള്‍ സൃഷ്ടിക്കുന്ന ഡാറ്റകളും മറ്റ് വലിയ ഡാറ്റകളും വര്‍ദ്ധിച്ചുവരികയാണെന്നും സാമ്പത്തിക നയ ഗവേഷണ വകുപ്പിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ ഗവര്‍ണര്‍ പറഞ്ഞു. ഹൈദരാബാദിലായിരുന്നു ചടങ്ങ്. അസ്ഥിരത, അനിശ്ചിതത്വം, സങ്കീര്‍ണ്ണത, അവ്യക്തത എന്നിവയെ പ്രതിനിധീകരിക്കുന്ന ‘വൂക്ക’ എന്ന ചുരുക്കപ്പേരാണ് ഇന്നത്തെ ലോകത്തെ നിര്‍വചിക്കുന്നത്.

പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് നേരിട്ട ഭക്ഷ്യ പണപ്പെരുപ്പ ചലനാത്മക വിശദീകരിക്കുക ഗവേഷണ വകുപ്പിന് വെല്ലുവിളിയായിരുന്നു. ആ സമയത്ത് കര്‍ഷകര്‍, ചില്ലറ വില്‍പ്പനക്കാര്‍, മൊത്തക്കച്ചവടക്കാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് രാജ്യവ്യാപക സര്‍വേ നടത്തിയാണ് ഡിപ്പാര്‍ട്ട്‌മെന്റ് വെല്ലുവിളി നേരിട്ടത്. പാന്‍ഡമികിന്റെ അനന്തരഫലങ്ങള്‍ എന്താണെന്നറിയാന്‍ സര്‍വേ വീണ്ടും നടത്താനൊരുങ്ങുകയാണ് കേന്ദ്രബാങ്ക്.

പ്രാദേശിക ഓഫീസുകള്‍ വഴി ചില്ലറ വ്യാപാരികളുടെ ഒരു ദൈ്വമാസ സര്‍വേയും ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്നു. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില മാറ്റങ്ങളെക്കുറിച്ച് മുന്‍കൂറായി അറിയാനും പണപ്പെരുപ്പ കണക്കുകളില്‍ ഉപയോഗപ്പെടുത്താനുമാണിത്. ഭക്ഷ്യ പണപ്പെരുപ്പ പ്രൊജക്ഷന്‍ ഫ്രെയിംവര്‍ക്ക് വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സുമായി (ഐസിആര്‍ഐഇആര്‍) സഹകരിച്ച് പ്രവര്‍ത്തിക്കാനും ഗവേഷണ വകുപ്പ് തയ്യാറായി.

X
Top