അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

അനിൽ അംബാനിയുടെ റിലയൻസ് പവറിന് നാലാം പാദത്തിൽ നഷ്ടം

മുംബൈ: റിലയൻസ് പവർ 2024 മാർച്ച് പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിക്ക് കൺസോളിഡേറ്റഡ് അടിസ്ഥാനത്തിൽ 397.66 കോടി രൂപയുടെ നഷ്ടമുണ്ടായി (Net loss). 2023 മാർച്ച് പാദത്തിൽ കമ്പനി 321.79 കോടി രൂപയുടെ ലാഭമാണ് നേടിയിരുന്നത്.

ഈ നിലയിൽ നിന്നാണ് ഒരു വർഷക്കാലയളവിൽ നഷ്ടം നേരിട്ടത്. അതേ സമയം ഇതേ കാലയളവിൽ സെയിൽസിൽ 15.42% വർധന രേഖപ്പെടുത്തി. 1729.84 കോടി രൂപയിൽ നിന്ന് 1996.65 രൂപയിലേക്കാണ് സെയിൽസ് വർധിച്ചിരിക്കുന്നത്.

ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 1853.32 കോടി രൂപയിൽ നിന്ന് 2193.85 കോടി രൂപയായി ഉയർച്ച നേടി.

2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം മുഴുവനായി പരിഗണിക്കുമ്പോൾ കമ്പനിക്ക് 470.77 കോടി രൂപയുടെ അറ്റ നഷ്ടമാണുണ്ടായിരുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് 2068.38 കോടി രൂപയുടെ നഷ്ടമായി വർധിച്ചു.

2023 മാർ‌ച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സെയിൽസ് 7542.69 കോടി രൂപയുടേതായിരുന്നു. 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഇത് 4.64% ഉയർന്ന് 7892.60 കോടി രൂപയിലേക്കെത്തി.

കമ്പനിയുടെ ഇന്ധന ഉപഭോഗം 2022-23 ജനുവരി-മാർച്ച് കാലയളവിൽ 823.47 കോടി രൂപയായിരുന്നു. ഇത് 2024 മാർച്ച് പാദത്തിൽ 953.67 കോടി രൂപയായി ഉയർന്നു. ഇതാണ് നഷ്ടമുണ്ടാകാൻ പ്രധാന കാരണമെന്ന് കമ്പനി വിലയിരുത്തുന്നു.

നിലവിൽ റിലയൻസ് പവറിന് 6,000MW പവർ ജനറേഷൻ ആസ്തികളാണുള്ളത്.

റിലയൻസ് പവർ
അനിൽ അംബാനി നേതൃത്ത്വം നൽകുന്ന കമ്പനിയാണ് റിലയൻസ് പവർ. ഇന്ത്യയിലും, ആഗോള തലത്തിലും പവർ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്പനിയാണിത്.

ഊർജ്ജോല്പാദനവുമായി ബന്ധപ്പെട്ട് വലിയ പോർട്ഫോളിയോയാണ് കമ്പനിയുടേത്. നിലവിലെ മാർക്കറ്റ് ക്യാപ് 10,865 കോടി രൂപയും, ഓഹരിവില 26.60 രൂപയുമാണ്.

52 ആഴ്ച്ചകളിലെ ഉയർന്ന/താഴ്ന്ന വില നിലവാരം യഥാക്രമം 34.40/12.80 രൂപ എന്നിങ്ങനെയാണ്. നിലവിൽ കമ്പനിക്ക് 18,766 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ഇത്തരത്തിൽ ഡെറ്റ് റ്റു ഇക്വറ്റി അനുപാതം 1.62 എന്ന നിലയിലാണ്.

പ്രമോട്ടർ കമ്പനിയുടെ 23.2% ഓഹരികളാണ് ഹോൾഡ് ചെയ്യുന്നത്.

X
Top