ന്യൂഡല്‍ഹി: 2033 ല്‍ കാലാവധി പൂര്‍ത്തിയാകുന്ന പുതിയ 10 വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂപ്പണ്‍ നിരക്ക് നിശ്ചയിച്ചു. 7.18 ശതമാനമാണ് 10 വര്‍ഷ സെക്യൂരിറ്റികളുടെ കൂപ്പണ്‍ നിരക്ക്. വിപണിയുടെ പ്രതീക്ഷയ്ക്കനുസൃതമായ നിരക്കാണ് 7.18 ശതമാനമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
മണി മാര്‍ക്കറ്റ് ഡീലര്‍മാര്‍ പ്രതീക്ഷിച്ചിരുന്നത് 7.10 ശതമാനത്തിനും 7.20 ശതമാനത്തിനുമിടയിലാണ്. കഴിഞ്ഞ 10 വര്‍ഷ ബോണ്ടിനേക്കാള്‍ 8 ബേസിസ്‌പോയിന്റ് കുറവ്.ഒരു ശതമാനത്തിന്റെ നൂറിലൊന്നാണ് ഒരു ബേസിസ് പോയിന്റ്.
കഴിഞ്ഞ 10 വര്‍ഷ ബോണ്ട് കൂപ്പണ്‍ നിരക്ക് 7.26 ശതമാനമായിരുന്നു. പുതിയ ബെഞ്ച്മാര്‍ക്കായി ഇനി 2023 ല്‍ കാലാവധി പൂര്‍ത്തിയാകുന്ന പുതിയ ബോണ്ട് പ്രവര്‍ത്തിക്കും.2033 ലെ ബോണ്ടുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് 14,000 കോടി രൂപയുടെ മുഴുവന്‍ തുകയും സ്വീകരിച്ചതായും റിപ്പോര്‍ട്ട് പറഞ്ഞു.