കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

പുതിയ സിമന്റ് പ്ലാന്റ് കമ്മീഷൻ ചെയ്ത് രാംകോ സിമന്റ്‌സ്

മുംബൈ: ആന്ധ്രാപ്രദേശിലെ കൊളുമിഗുണ്ടലയിൽ തങ്ങളുടെ അഞ്ചാമത്തെ സിമന്റ് പ്ലാന്റ് കമ്മീഷൻ ചെയ്തതായി അറിയിച്ച് രാംകോ സിമന്റ്‌സ്. കമ്പനിയുടെ അറിയിപ്പിനെത്തുടർന്ന് രാംകോ സിമന്റ്‌സ് ഓഹരികൾ 1.25 ശതമാനം ഉയർന്ന് 751.35 രൂപയിലെത്തി.

പ്ലാന്റിന് പ്രതിവർഷം 2.25 ദശലക്ഷം ടൺ ക്ലിങ്കറൈസേഷൻ ശേഷിയുണ്ട്. 3000 കോടി രൂപയാണ് പ്ലാന്റിനായി കമ്പനി നടത്തിയ നിക്ഷേപം. പ്രവർത്തനക്ഷമതയും മലിനീകരണ രഹിതമായ അന്തരീക്ഷവും ഉറപ്പാക്കാനുള്ള സൗകര്യങ്ങളോടെയാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിവിധ തരം സിമന്റ് നിർമ്മിക്കാൻ ഈ പ്ലാന്റിന് കഴിയും.

പ്ലാന്റിൽ നിന്ന് നിർമ്മിക്കുന്ന സിമന്റ് ആന്ധ്രാപ്രദേശ്, കർണാടക, വടക്കൻ തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിപണനം ചെയ്യും. കൂടാതെ ഈ സൗകര്യത്തിന് വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റം (ഡബ്ല്യുഎച്ച്ആർഎസ്) നൽകിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

പോർട്ട്‌ലാൻഡ് സിമന്റ്, റെഡി മിക്‌സ് കോൺക്രീറ്റ്, ഡ്രൈ മോർട്ടാർ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് രാംകോ സിമന്റ്‌സ്.

X
Top