ന്യൂഡല്‍ഹി: രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് ഓഹരി വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 614.35 രൂപയിലെത്തി. പിന്നീട് 2.93 ശതമാനം ഉയര്‍ന്ന് 612.90 രൂപയിലായിരുന്നു ക്ലോസിംഗ്. 16 ദശലക്ഷം യൂറോ (ഏകദേശം 1,450 ദശലക്ഷം രൂപ) വിലമതിക്കുന്ന ബിസിനസ്സ് കരാര്‍ കമ്പനി നേടിയിരുന്നു.
ഇതാണ് ഓഹരി ഉയര്‍ത്തിയത്. റിയര്‍ ആക്‌സില്‍, ട്രാന്‍സ്മിഷന്‍ ഘടകങ്ങള്‍ എന്നിവയുടെ വിതരണത്തിനായി വടക്കേ അമേരിക്കന്‍ മേഖലയിലെ ക്ലയന്റുകളില്‍ നിന്ന് കമ്പനിക്ക് 13.65 മില്യണ്‍ ഡോളര്‍ (ഏകദേശം 107 കോടി രൂപ) ഓര്‍ഡര്‍ ലഭിച്ചു.ക്ലാസ് 5, 6, 7 വാഹനങ്ങള്‍ക്കുള്ള റിയര്‍ ആക്‌സില്‍, ട്രാന്‍സ്മിഷന്‍ ഘടകങ്ങളുടെ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ടതാണ് കരാര്‍.
ഇതുള്‍പ്പടെയാണ് 1450 ദശലക്ഷം രൂപ വരുന്ന കരാര്‍.
76.97 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 63 ശതമാനം അധികം. മൊത്തം വരുമാനം 28 ശതമാനം ഉയര്‍ന്ന് 835.95 കോടി രൂപ.
മള്‍ട്ടിടെക് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിനെയും അതിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ മാല്‍ മെറ്റലിക്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും ഏറ്റെടുക്കാനും ജൂലൈയില്‍ കമ്പനി തയ്യാറായി.205 കോടി രൂപയുടേതാണ് ഇടപാട്.