
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട ശൃംഖല ബാസാര്‍ റീട്ടെയ്ല്‍ ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിനായി കമ്പനി അധികൃതര്‍ നിക്ഷേപ ബാങ്കുകളുമായി കൂടിക്കാഴ്ച നടത്തി. സ്റ്റൈല്‍ ബസാര്‍, എക്‌സ്പ്രസ് ബസാര്‍ എന്നീ പ്രമുഖ ബ്രാന്‍ഡുകളുള്ള ഗ്രൂപ്പാണ് ബാസാര്‍ റീട്ടെയ്ല്‍.
അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള സ്ഥാപനം കൂടിയാണിത്. നിലവില്‍ 700 കോടി രൂപയുടെ ഐപിഒയ്ക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പുറമെ ഇന്റന്‍സീവ് ഗ്രൂപ്പിലെ ഡികെ സുരാന, കെവാള്‍ കിരണ്‍ ക്ലോത്തിംഗ്, രജ്‌നീഷ് ഗുപ്ത, മറ്റ് വ്യക്തികള്‍ എന്നിവരാണ് പ്രമുഖ നിക്ഷേപകര്‍.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ജൂലൈ-ഓഗസ്റ്റ് 2023 ല്‍ ഐപിഒ നടത്താനാണ് പദ്ധതി. എന്നാല്‍ റെയര്‍ എന്റര്‍പ്രൈസസ് (രാകേഷ് ജുന്‍ജുന്‍വാല സ്ഥാപിച്ചത്) സിഇഒ ഉത്പല്‍ സേത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബാസാര്‍ റീട്ടെയ്ല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ഓടെ 175 സ്റ്റോറുകളും 2025 ഓടെ 12 സംസ്ഥാനങ്ങളിലായി 250 സ്‌റ്റോറുകളും സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി പറയുന്നു. വീട്ടുപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന റീട്ടെയില്‍ ശൃംഖലയാണ് ബാസാര്‍ സ്റ്റൈല്‍. മിതമായ നിരക്കില്‍ ഫാസ്റ്റ് ഫാഷന്‍ ആഗ്രഹിക്കുന്ന ടയര്‍ II, III, IV നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു.
‘സ്‌റ്റൈല്‍ ബസാര്‍’ എന്ന ബ്രാന്‍ഡിലാണ് കമ്പനിസ്‌റ്റോറുകള്‍ നടത്തുന്നത്. പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, അസം, ത്രിപുര, ഒഡീഷ എന്നിവയുള്‍പ്പെടെ 7 സംസ്ഥാനങ്ങളിലായി 120ലധികം ഔട്ട്‌ലെറ്റുകളുള്ള കമ്പനിയ്ക്ക് ആന്ധ്രാപ്രദേശിലും സാന്നിധ്യമുണ്ട്. രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള നിരവധി സ്ഥാപനങ്ങള്‍ ഐപിഒ നടപടികളുമായി മുന്നോട്ടുപോവുകയോ ഐപിഒ പൂര്‍ത്തിയാക്കുകയോ ചെയ്തു.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും മെട്രോ ബ്രാന്‍ഡുകളും ഡിസംബറില്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. കോണ്‍കോര്‍ഡ് ബയോടെക് അതിന്റെ ഐപിഒ പേപ്പറുകള്‍ അടുത്തിടെ ഫയല്‍ ചെയ്തു. എകെഎസ് ഹെല്‍ത്ത് ഈ മാസം രേഖകള്‍ ഫയല്‍ ചെയ്യും.
ഇന്ത്യയുടെ വാരന് ബഫറ്റ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ജുന്‍ജുന്‍വാല ഓഗസ്റ്റ് 14 ന്ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചിരുന്നു.