ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ഇന്ത്യയിലെ സമ്പന്നയായ വനിതയായി രാധ വെമ്പു

ന്യൂഡൽഹി: സോഹോയുടെ രാധ വെമ്പുവാണ് ഇന്ത്യയിലെ സമ്പന്നയായ വനിത. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് രാധ വെമ്പുവിന്റെ ആസ്തി.

നൈക്കയുടെ ഫാൽഗുനി നയ്യാറാണ് രണ്ടാമത്. അരിസ്റ്റ നെറ്റ്‍വർക്ക്സിന്റെ ഉടമ ജയശ്രീ ഉള്ളാളാണ് മൂന്നാമത്. ഫാൽഗുനി നയ്യാർക്ക് 32,200 കോടിയും ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി.

ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്റെ ഉടമസ്ഥയായ ജൂഹി ചൗളയുടെ ആസ്തി 4600 കോടിയാണ്.

സമ്പന്നരായ ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഖാന് ശേഷം രണ്ടാം സ്ഥാനത്ത് ജൂഹി ചൗളയാണ്.

ബിയോകോണിന്റെ കിരൺ മസുംദാർ ഷാ, കോൺഫ്ലുന്റ് ഗ്രൂപ്പിന്റെ നേഹ നർകേഡ, പെപ്സികോയുടെ ഇന്ദ്ര നൂയി, ലെൻസ്കാർട്ടിന്റെ നേഹ ബൻസാൽ, വി.യു ടെക്നോളജിയുടെ ദേവിത രാജ്കുമാർ സരഫ്, അപ്സ്റ്റോക്ക്സിന്റെ കവിത സുബ്രമണ്യം എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റുള്ളവർ.

X
Top