ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. സ്വകാര്യ സ്ഥാപനം പറയുന്നതനുസരിച്ച് ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജ്‌റാത്ത്, മേഘാലയ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ജില്ലാ ആശുപത്രികളുടെ ലേല നടപടികള്‍ തുടങ്ങി.ഭോപ്പാല്‍, ജബല്‍പൂര്‍, കട്‌നി, ബാലാഘട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഡിബിഎഫ്ഒടി (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് മധ്യപ്രദേശ് ഉദ്ദേശിക്കുന്നത്.

അതിനായി 99 വര്‍ഷത്തെ (60 വര്‍ഷം + 39 വര്‍ഷം) പാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കും. കൂടാതെ സ്വകാര്യ പങ്കാളിക്ക് 300 കിടക്കകളുള്ള ജില്ലാ ആശുപത്രിയും നല്‍കും. ഉത്തര്‍പ്രദേശില്‍, ഒരു ജില്ല-ഒരു മെഡിക്കല്‍ കോളേജ് സംരഭത്തിന് കീഴില്‍ 16 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനാണ് പദ്ധതി.

ജില്ലാ ആശുപത്രിയും സ്ഥലവും 33 വര്‍ഷത്തെ പാട്ടത്തിന് ഇതിനായി സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് ലഭ്യമാക്കും. മെഡിക്കല്‍ കോളേജും ആശുപത്രിയും വികസിപ്പിക്കുന്നതിന് മേഘാലയും ലേലക്കാരെ ക്ഷണിച്ചിട്ടുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും സമാനമായ പദ്ധതികള്‍ നടക്കുന്നുണ്ട്.

പഞ്ചാബും ഈ സംരംഭത്തില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലുടനീളമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പിപിപി മോഡല്‍ സജീവമായി പിന്തുടരുകയാണെന്ന് ആനന്ദ് രതി ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് സാധിക്കും.

സര്‍ക്കാര്‍ ഉപദേഷ്ടാക്കളായ നീതി ആയോഗാണ് ജില്ലാ ആശുപത്രികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്ന പദ്ധതി ആദ്യമായി നിര്‍ദ്ദേശിച്ചത്. പൊതു സ്വകാര്യ ഉടമസ്ഥതയില്‍ (പിപിപി) മെഡിക്കല്‍ കോളേജ് നടത്തുക എന്ന ആശയം രണ്ട് വര്‍ഷം മുന്‍പ് അവര്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. അന്ന് കണ്‍സഷന്‍ എഗ്രിമെന്റ് ഗൈഡിംഗ് തത്വങ്ങള്‍ വികസിപ്പിച്ചിരുന്നെങ്കിലും കോവിഡ് പകര്‍ച്ചവ്യാധി കാരണം പദ്ധതി പ്രാവര്‍ത്തികമാക്കാനായില്ല.

X
Top