![](https://www.livenewage.com/wp-content/uploads/2024/06/nitta-gelatin-1.webp)
തിരുവനന്തപുരം: നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു. നിലവിലെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സജീവ് കെ. മേനോൻ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
![](https://www.livenewage.com/wp-content/uploads/2024/07/Praveen-Venkataraman.jpg)
കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്റെ സ്പൈസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന പ്രവീണ്‍ കോസ്റ്റ് അക്കൗണ്ടന്റും ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ പൂർവ വിദ്യാർഥിയുമാണ്.
ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് നിറ്റ ജെലാറ്റിൻ.