ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

യുഎസ് കമ്പനിയിൽ നിന്ന് ഓർഡർ നേടി പൂജാവെസ്‌റ്റേൺ മെറ്റാലിക്‌സ്

മുംബൈ: ബിഎസ്ഇ-ലിസ്റ്റഡ് കമ്പനിയായ പൂജാവെസ്റ്റേൺ മെറ്റാലിക്‌സിന് യുഎസ് ആസ്ഥാനമായുള്ള മുള്ളർ ഇൻഡസ്ട്രീസ് ഇൻ‌കോർപ്പറേഷനിൽ നിന്ന് പുതിയ ഓർഡർ ലഭിച്ചു. മുള്ളർ ഇൻഡസ്ട്രീസ് ഇങ്കിന്റെ ഗ്രൂപ്പ് കമ്പനിയായ മുള്ളർ സ്ട്രീംലൈൻ കോയിൽ നിന്ന് ലെഡ് ഫ്രീ ബ്രാസ് പ്ലംബിംഗ് ഭാഗങ്ങളുടെയും പൈപ്പ് ഫിറ്റിംഗ് ഉൽപ്പന്നങ്ങളുടെയും വിതരണത്തിനുള്ള ഓർഡറാണ് കമ്പനി നേടിയത്.

15.122 ദശലക്ഷം രൂപയുടെ (1.51 കോടി രൂപ) ഓർഡറാണ് കമ്പനിക്ക് ലഭിച്ചതെന്നും. ഓർഡർ പ്രകാരം ഉൽപ്പന്നങ്ങളുടെ വിതരണം നാല് മാസത്തിനുള്ളിൽ (2023 ഫെബ്രുവരി 9-നകം) നടപ്പിലാക്കുമെന്നും പൂജാവെസ്‌റ്റേൺ മെറ്റാലിക്‌സ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

നോൺ-ഫെറസ് മെറ്റൽ സ്‌ക്രാപ്പ്, ബ്രാസ് പ്ലംബിംഗ് ഫിറ്റിംഗ്‌സ്, ബ്രാസ് ഇൻകോട്ട്‌സ്, ബ്രാസ് സാനിറ്ററി ഫിറ്റിംഗ്‌സ് എന്നിവയുടെ നിർമ്മാണത്തിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പൂജാവെസ്റ്റേൺ മെറ്റാലിക്‌സ്. കമ്പനിക്ക് ഗുജറാത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നിർമ്മാണ യൂണിറ്റ് ഉണ്ട്.

X
Top