കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

1,623 കോടിയുടെ പദ്ധതികൾക്കായി കരാർ ഒപ്പുവച്ച്‌ പിഎൻസി ഇൻഫ്രാടെക്

ഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായും കമ്പനി സംയോജിപ്പിച്ചിട്ടുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളുമായും രണ്ട് ഹൈബ്രിഡ് ആന്വിറ്റി മോഡ് (എച്ച്എഎം) പദ്ധതികൾക്കായി മൊത്തം 1,623 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച്‌ പിഎൻസി ഇൻഫ്രാടെക്. ആദ്യ പദ്ധതിയിൽ മഥുര ബൈപാസ് മുതൽ ഉത്തർപ്രദേശിലെ ഗജു വില്ലേജ് വരെയുള്ള NH 530B നാലുവരിപ്പാതയായ (പാക്കേജ്-1B) യമുന ഹൈവേകൾ ഉൾക്കൊള്ളുന്നു. 32.98 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നിർമാണത്തിന് 885 കോടി രൂപയാണ് ചെലവ്. രണ്ടാമത്തെ പ്രോജക്റ്റ് ഉത്തർപ്രദേശിലെ ഗജു വില്ലേജ് മുതൽ ദേവിനഗർ ബൈപാസ് വരെയുള്ള NH 530B യുടെ നാലുവരിപ്പാതയുമായി ബന്ധപ്പെട്ടതാണ് (പാക്കേജ്-1C). 33.02 കിലോമീറ്റർ നീളമുള്ള ഈ നിർമാണത്തിന് 738 കോടി രൂപയാണ് ചെലവ്.

രണ്ട് പദ്ധതികളുടെയും നിർമ്മാണം 24 മാസത്തിനുള്ളിൽ പൂർത്തിയാക്കും.  ഹൈവേകളുടെ നിർമ്മാണം (നിർമ്മിതവും പ്രവർത്തിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായ പദ്ധതികൾ), എയർപോർട്ട് റൺവേകൾ, പാലങ്ങൾ, ഫ്ളൈ ഓവറുകൾ, പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ എന്നിവയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പിഎൻസി ഇൻഫ്രാടെക്. കഴിഞ്ഞ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 64.4% ഉയർന്ന് 247.19 കോടി രൂപയിലെത്തിയിരുന്നു. അതേസമയം ബിഎസ്ഇയിൽ പിഎൻസി ഇൻഫ്രാടെക്കിന്റെ ഓഹരികൾ 0.57 ശതമാനം ഇടിഞ്ഞ് 251.05 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 

X
Top