സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

വളർച്ചാ പദ്ധതികളുമായി പഞ്ചാബ് നാഷണൽ ബാങ്ക്

ഡൽഹി: തങ്ങളുടെ റീട്ടെയിൽ, എംഎസ്എംഇ വിഭാഗങ്ങളിലെ ക്രെഡിറ്റ് ഓഫ്ടേക്ക് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. ഈ മേഖലകൾ ഈ സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ചയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിഎൻബി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ എംഎസ്എംഇ, റീട്ടെയിൽ വിഭാഗങ്ങളിൽ നിന്ന് വൻ ഡിമാൻഡ് പൊട്ടിപ്പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, വൈവിധ്യമാർന്ന ക്രെഡിറ്റ് വളർച്ചയിൽ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, വായ്പ മേഖല വളർച്ച കൈവരിക്കുമ്പോൾ പലിശ വരുമാനം വർദ്ധിക്കുമെന്നും വാർഷിക റിപ്പോർട്ടിൽ ബാങ്ക് പറഞ്ഞു.

കഴിഞ്ഞ നാലാം പാദത്തിൽ ബാങ്കിന്റെ റീട്ടെയിൽ ക്രെഡിറ്റ് 6.7% വർധിച്ച് 1.3 ട്രില്യൺ രൂപയിലെത്തിയപ്പോൾ, എംഎസ്എംഇ അഡ്വാൻസുകൾ 1% ഉയർന്ന് 1.2 ട്രില്യൺ രൂപയായിരുന്നു. ഉയർന്ന ലാഭക്ഷമതയ്ക്കായി കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് (കാസ) അനുപാതം മെച്ചപ്പെടുത്തുന്നതിലും ബാങ്ക് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, മികച്ച ഫലങ്ങൾക്കായി സഹകരണവും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ വായ്പ ദാതാവ് പദ്ധതിയിടുന്നു. കഴിഞ്ഞ നാലാം പാദത്തിൽ ബാങ്കിന്റെ ആഭ്യന്തര കാസ വിഹിതം 195 bps വർദ്ധിച്ച് 47.43% ആയിരുന്നു.

നിലവിലുള്ള ഫീച്ചറുകൾ പരിഷ്കരിച്ച് ഡിജിറ്റൽ ലെൻഡിംഗ്, മാർക്കറ്റ് പ്ലേസ് ഫീച്ചറുകൾ, ലൈഫ്‌സ്‌റ്റൈൽ ഓഫറുകൾ, വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് പിഎൻബി ഒൺ ആപ്പിനെ ശക്തിപ്പെടുത്താൻ ബാങ്ക് പദ്ധതിയിടുന്നു. ഫണ്ട് അധിഷ്ഠിതമല്ലാത്ത ബിസിനസ്സ്, തേർഡ് പാർട്ടി ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ ലാഭം പരമാവധിയാക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുമെന്ന് പിഎൻബി അറിയിച്ചു.

X
Top