ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

പിഎൻബി സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് പരിഷ്കരിച്ചു

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സ്ഥിര നിക്ഷേപത്തിന്‍റെ പലിശനിരക്ക് പരിഷ്കരിച്ചു. മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായി രണ്ട് പുതിയ കാലാവധിയിയിലുള്ള നിക്ഷേപ പദ്ധതികളും അവതരിപ്പിച്ചു. ഇത് 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുക്കുന്ന കാലാവധിയനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും.
7 ശതമാനം പലിശ ലഭിക്കുന്ന 303 ദിവസത്തെയും 6.7 ശതമാനം പലിശ ലഭിക്കുന്ന 506 ദിവസത്തെയും സ്ഥിര നിക്ഷേപ പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചത്.
സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് പരിഷ്കരിച്ചതോടെ, ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെയായി. പൊതുവിഭാഗങ്ങൾക്ക് 400 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതി തെരഞ്ഞെടുത്താൽ ആണ് 7.25 ശതമാനം പലിശ ലഭിക്കുക.
മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയേഴ്സിനും (80 വയസിനു മുകളിൽ) ഇതിൽ കൂടുതൽ പലിശ ലഭിക്കും. 400 ദിവസം കാലാവധിയുള്ള പ്ലാൻ തെരഞ്ഞെടുക്കുന്ന മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനമാണ് പരമാവധി ലഭിക്കുക.
303 ദിവസം കാലാവധിയുള്ള പദ്ധതി തെരഞ്ഞെടുത്താൽ 7.50 ശതമാനവും 506 ദിവസത്തെ പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 7.20 ശതമാനവും പലിശ ലഭിക്കും. 400 ദിവസത്തെ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്ന സൂപ്പർ സീനിയേഴ്സിന് 8.05 ശതമാനം പലിശ ലഭിക്കും.

X
Top