
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്ന ഫര്‍ണിച്ചര്‍ റീട്ടെയ്‌ലര്‍ പെപ്പര്‍ഫ്രൈ, അതിന്റെ ബിസിനസ് ഘടനയില്‍ മാറ്റം വരുത്താന്‍ തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ കമ്പനി അതിന്റെ ആസ്ഥാനം കേമാന്‍ ദ്വീപുകളില്‍ നിന്നും മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു. യു.എസ് ഐപിഒ ലക്ഷ്യം വച്ചതിനെ തുര്‍ന്നാണ് കമ്പനി കേമാന്‍ ദ്വീപുകളിലേയ്ക്ക് ചേക്കേറിയത്.
എന്നാല്‍ പദ്ധതി മാറ്റുകയും ഇന്ത്യയില്‍ ഐപിഒ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇന്ത്യന്‍ മൂലധന വിപണി ചട്ടങ്ങള്‍ അനുസരിച്ച്, ഒരു വിദേശ രജിസ്‌ട്രേഡ് കമ്പനിക്ക് ഇവിടെ പ്രാഥമിക പബ്ലിക് ഓഫര്‍ (ഐപിഒ) നടത്താന്‍ കഴിയില്ല.ഡയറക്ടര്‍ ബോര്‍ഡിലും കമ്പനി മാറ്റം വരുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി സ്വതന്ത്ര ഡയറക്ടര്‍മാരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചു. ചെയര്‍മാന്‍ ഒരു സ്വതന്ത്ര ഡയറക്ടറാണെങ്കില്‍ 33% സ്വതന്ത്ര ഡയറക്ടര്‍മാര്‍ വേണമെന്ന ചട്ടം പാലിക്കാനാണ് ഇത്. ഫ്രഷ് ഇഷ്യുവിലൂടെ 300 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.
മാത്രമല്ല സ്ഥാപകരും പ്രമുഖ നിക്ഷേപകരും തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. നോര്‍വെസ്റ്റ് വെഞ്ചേഴ്‌സ്, ബ്രോഡ് സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ്, ബെര്‍ട്ടല്‍സ്മാന്‍, ജനറല്‍ ഇലക്ട്രിക് പെന്‍ഷന്‍ ട്രസ്റ്റ് തുടങ്ങിയവര്‍ ഇത്തരത്തില്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. അംബരീഷ് മൂര്‍ത്തി,ആശിഷ് ഷാ എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍.
ഡ്രാഫ്റ്റ് റെഡ് ഹയറിംഗ് പ്രോസ്‌പെക്ടസ് കമ്പനി ഈ വര്‍ഷം സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഓഹരിവില്‍പനയിലൂടെയും വായ്പകളിലൂടെയും 285 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇതിനോടകം കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. ‘പെപ്പര്‍ഫ്രൈ മികച്ച മൂലധനം നേടിയിട്ടുണ്ട്. ലാഭം കൈവരിക്കുന്നതിനുള്ള പാതയിലുമാണ്,’ സഹസ്ഥാപകന്‍ ഷാ പറഞ്ഞു.
2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി അതിന്റെ പ്രവര്‍ത്തന നഷ്ടം 60% കുറച്ച് 37 കോടി രൂപയാക്കിയിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന നഷ്ടം 95 കോടി രൂപയായിരുന്നു. 2021 നവംബറില്‍ 40 മില്യണ്‍ ഡോളര്‍ വായ്പ വഴി സമാഹരിക്കാനും കമ്പനിയ്ക്കായി.
ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കാരായി 2011 ലാണ് പെപ്പര്‍ഫ്രൈ സ്ഥാപിതമായത്. ഈ കാലയളവില്‍ ഈബേയില്‍ ജോലി ചെയ്യുകയായിരുന്നു ഷായും മൂര്‍ത്തിയും. പിന്നീട് ഫര്‍ണീച്ചര്‍ രംഗത്തേയ്ക്ക് ചുവടുവച്ച കമ്പനി, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയ്‌ലറാണ്.
200 ലധികം സ്റ്റോറുകളാണ് കമ്പനിയ്ക്ക് രാജ്യത്തുള്ളത്. 2022 ജൂണില്‍ അവസാനിച്ച 12 മാസങ്ങളില്‍ 9.8 ലക്ഷം എണ്ണം കയറ്റുമതികള്‍ നടത്താനും കമ്പനിയ്ക്കായി