Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പല്ലോൺജി മിസ്ത്രി അന്തരിച്ചു

മുംബൈ: കോടീശ്വരനായ വ്യവസായിയും ഷപൂർജി പല്ലോൺജി ഗ്രൂപ്പിന്റെ ചെയർമാനുമായ പല്ലോൺജി മിസ്ത്രി അന്തരിച്ചു. 93 വയസായിരുന്നു. കഴിഞ്ഞ ദിവസം അർധ രാത്രിയിൽ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പ്രായം കൂടിയ ശതകോടീശ്വരനായിരുന്നു അദ്ദേഹം. 2016ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാടിനെ ഒരു യുഗത്തിന്റെ അവസാനം എന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി അനുശോചന സന്ദേശത്തിൽ കുറിച്ചത്.
1929-ൽ ഗുജറാത്തിലെ പാഴ്‌സി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഐറിഷ് വംശജയായ പാറ്റ്‌സി പെറിൻ ദുബാഷിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഷപൂർ മിസ്ത്രി, സൈറസ് മിസ്ത്രി, ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവരാണ് മക്കൾ. ഇതിൽ ഇളയ മകളായ ആലൂ മിസ്ത്രി വിവാഹം ചെയ്തിരിക്കുന്നത് രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയൽ ടാറ്റയെയാണ്.
ഷപൂർജി പല്ലോൺജി & കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഭീമൻ കമ്പനിയാണ്. 1865-ൽ സ്ഥാപിതമായ കമ്പനിക്ക് എൻജിനീയറിങ് & കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, ജലം, ഊർജം, ധനകാര്യ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
മുംബൈയുടെ അഭിമാനമായ റിസർവ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ പേരുകേട്ട സ്ഥാപനങ്ങളിലൊന്നായ ദി താജ് മഹൽ പാലസ് തുടങ്ങിയ കെട്ടിടങ്ങൾ നിർമിച്ചത് പല്ലോൺജി മിസ്ത്രിയുടെ നേതൃത്വത്തിൽ ഷപൂർജി പല്ലോൺജി ഗ്രൂപ്പാണ്. 2004ൽ മൂത്ത മകനായ ഷപൂർ മിസ്ത്രിയ്ക്ക് കമ്പനിയുടെ ചുമതല കൈമാറി അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് കടന്നു.

X
Top