ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

റിയൽ എസ്റ്റേറ്റ് മേഖലയിലെ വികസനത്തിനായി പുതിയ അനുബന്ധ കമ്പനി രൂപീകരിച്ച് ഒമാക്സ്

മുംബൈ: 2022 ജൂൺ 16-ന് ‘ബ്ലാക്ക്ബുൾ റീടൈൽസ്‌’ എന്ന പേരിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം സംയോജിപ്പിച്ചതായി റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഒമാക്സ് ശനിയാഴ്ച അറിയിച്ചു. നിർമാണം, റിയൽ എസ്റ്റേറ്റ് വികസനം എന്നിവയുടെ ബിസിനസിലാകും ഈ അനുബന്ധ സ്ഥാപനം ശ്രദ്ധ കേന്ദ്രികരിക്കുകയെന്ന് കമ്പനി പറഞ്ഞു. റിയൽ എസ്റ്റേറ്റ് വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് ഒമാക്സ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി ഏകീകൃത അടിസ്ഥാനത്തിൽ 39.28 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 23 ലക്ഷം രൂപയുടെ അറ്റാദായം കമ്പനിക്കുണ്ടായിരുന്നു.

അതെസമയം, 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ പാദത്തിലെ അറ്റ വിൽപ്പന 0.4 ശതമാനം ഉയർന്ന് 168.10 കോടി രൂപയായി. വെള്ളിയാഴ്ച ഒമാക്‌സിന്റെ ഓഹരി 2.10 ശതമാനം ഇടിഞ്ഞ് 83.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top