വെല്ലുവിളി ഉയര്‍ത്തി നാണയപ്പെരുപ്പംപശ്ചിമേഷ്യൻ സംഘർഷത്തിൽ തളർന്ന് ടൂറിസം മേഖലഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യത

ഓയിൽ ഇന്ത്യയുടെ ത്രൈമാസ ലാഭം 1,555 കോടി രൂപയായി വർധിച്ചു

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ 2023 ലെ ഒന്നാം പാദത്തിൽ 1,555.49 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 96.36% ഉയർന്ന് 6,029.86 കോടി രൂപയായി. മുൻ വർഷം ഇത് 3,070.78 കോടി രൂപയായിരുന്നു. സമാനമായി നികുതിക്ക് മുമ്പുള്ള ലാഭം 2,107.68 കോടി രൂപയായി ഉയർന്നു.

ഓയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 98.7 ശതമാനം ഉയർന്ന് 5,967.55 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ 108.08 ശതമാനം വർധിച്ച് 2698.67 കോടി രൂപയായി. അവലോകന പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 44.76 ശതമാനമായി മെച്ചപ്പെട്ടു. ഒപ്പം ഓയിൽ ഇന്ത്യ അതിന്റെ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 4.14% വർധന രേഖപ്പെടുത്തി.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു സർക്കാർ ഉടമസ്ഥതയിലുള്ള നവരത്നയാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. 2022 ജൂൺ 30 വരെ, കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 56.66% ഓഹരിയുണ്ട്. ബിഎസ്ഇയിൽ ഓയിൽ ഇന്ത്യയുടെ ഓഹരികൾ 0.03 ശതമാനം ഉയർന്ന് 187.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top