കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയുടെ റേറ്റിംഗ് താഴ്ത്തി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ദുര്‍ബലമായ ജൂണ്‍ പാദഫലത്തെ തുടര്‍ന്ന് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി, എസ്‌ക്കോര്‍ട്ടസ്കുബോര്‍ട്ടയുടെ റേറ്റിംഗ് ആഗോള ബ്രാക്കറേജ് സ്ഥാപനങ്ങള്‍ താഴ്ത്തി. സിഎല്‍എസ്എ വാങ്ങല്‍ റേറ്റിംഗ് വില്‍പനയാക്കിയപ്പോള്‍ ജെപി മോര്‍ഗന്‍ ഓവര്‍വെയ്റ്റ് റേറ്റിംഗ്‌ ന്യൂട്രലാക്കി മാറ്റി.

ഇരു സ്ഥാപനങ്ങളും യഥാക്രം 1612 രൂപ, 1565 രൂപ എന്നിങ്ങനെയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.കമ്പനിയുടെ 2023-24 വരുമാന അനുമാനം യഥാക്രമം 24 ശതമാനം, 26 ശതമാനം എന്നിങ്ങനെ കുറയ്ക്കാനും സിഎല്‍എസ്എ തയ്യാറായി. തിങ്കളാഴ്ചയാണ് എസ്‌ക്കോര്‍ട്ട്‌സ് കുബോര്‍ട്ട ജൂണ്‍ പാദഫലം പ്രഖ്യാപിച്ചത്.

അറ്റാദായം 20.35 ശതമാനം ഇടിഞ്ഞ് 147.5 കോടി രൂപയായെന്ന് കമ്പനി അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ അറ്റാദായം 185.2 കോടി രൂപയായിരുന്നു.
വരുമാനം ജൂണിലവസാനിച്ച പാദത്തില്‍ 2,014.9 കോടി രൂപയായി ഉയര്‍ന്നെങ്കിലും ഇബിറ്റ 201.6 കോടി രൂപയായി കുറഞ്ഞു.

ജൂണിലവസാനിച്ച പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല കമ്പനിയുടെ 18,30,388 ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. 1.39 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്.

X
Top