ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സ്റ്റീൽ യൂണിറ്റിന്റെ വിഭജന പ്രക്രിയ ആരംഭിച്ച് എൻഎംഡിസി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരായ നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NMDC) അതിന്റെ സ്റ്റീൽ സബ്‌സിഡിയറിയായ എൻഎംഡിസി സ്റ്റീലിന്റെ ഓഹരികൾ വിഭജിക്കുകയും, തുടർന്ന് ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനാൽ വിഭജിക്കപ്പെടുന്ന യൂണിറ്റിന് 1:1 എന്ന അനുപാതത്തിൽ ഓഹരികൾ നൽകിയേക്കാം എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റീൽ യൂണിറ്റിന്റെ വിഭജന പ്രക്രിയയുടെ അംഗീകാരത്തിനായി കമ്പനി ഷെയർഹോൾഡർമാരുടെയും കടക്കാരുടെയും മീറ്റിംഗ് ജൂൺ 7 ന് നിശ്ചയിച്ചിരിക്കുകയാണ്. യോഗങ്ങളുടെ അധ്യക്ഷനായി കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയെ എംസിഎ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

ഇന്ത്യ ആസ്ഥാനമായുള്ള ഇരുമ്പയിര് ഉത്പാദകനും കയറ്റുമതിക്കാരനുമാണ് എൻഎംഡിസി. കൂടാതെ, കമ്പനിക്ക് 37,174 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top