ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

മാറ്റമില്ലാതെ തുടര്‍ന്ന് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റി50 2.90 അഥവാ 0.012 ശതമാനം മാത്രം ഉയര്‍ന്ന് 24503.80 ലെവലിലും സെന്‍സെക്‌സ് 11.52 പോയിന്റ് അഥവാ 0.014 ശതമാനം ഉയര്‍ന്ന് 80092.09 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

കൊടക് മഹീന്ദ്ര ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് മികച്ച നേട്ടം കുറിക്കുന്ന ഓഹരികള്‍. അതേസമയം ശ്രീരാം ഫിനാന്‍സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ടൈറ്റന്‍, എല്‍ആന്റ്ടി,ഐസിഐസിഐ ബാങ്ക് എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ എഫ്എംസിജി ഒരു ശതമാനമുയര്‍ന്നപ്പോള്‍ വാഹനം 0.6 ശതമാനം താഴെയാണ്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഇടിവ് നിക്ഷേപ അവസരമാക്കി മാറ്റാമെന്നും മികച്ച വാല്വേഷ്വനിലുള്ള ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപം സാധ്യമാണെന്നും വിദദ്ധര്‍ അറിയിച്ചു.

X
Top