
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും വ്യാഴാഴ്ച നഷ്ടത്തില്‍ തുടങ്ങി. ഏഷ്യന്‍ വിപണികളുടെ സമ്മിശ്ര പ്രകടനവും ദുര്‍ബലമായ ക്യു1 വരുമാന സീസണും ട്രമ്പ് താരിഫ് ഉയര്‍ത്തുന്ന വെല്ലുവിളികളുമാണ് കാരണം.
സെന്‍സെക്‌സ് 69.33 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 82565.15 ലെവലിലും നിഫ്റ്റി 22.70 പോയിന്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 25189.35 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1841 ഓഹരികള്‍ മുന്നേറുമ്പോള്‍ 1053 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
175 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലാടിസ്ഥാനത്തില്‍ നിഫ്റ്റി ഫാര്‍മ 0.71 ശതമാനവും നിഫ്റ്റി റിയാലിറ്റി, മെറ്റല്‍ എന്നിവ യഥാക്രമം 0.66 ശതമാനവും 0.30 ശതമാനവുമുയര്‍ന്നിട്ടുണ്ട്. അതേസമയം ഐടി, പൊതുമേഖല ബാങ്ക് എന്നിവ യഥാക്രമം 0.23 ശതമാനവും 0.44 ശതമാനവും ഇടിഞ്ഞു.
ഹിന്‍ഡാല്‍കോ,സണ്‍ഫാര്‍മ,അപ്പോലോ ഹോസ്പിറ്റല്‍സ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ടെക്ക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, എറ്റേര്‍ണല്‍ എന്നിവ ഇടിവ് നേരിടുന്നു.