
മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഉയര്‍ന്നു. സെന്‍സെക്‌സ് 555 പോയിന്റ് അഥവാ 0.7 ശതമാനം ഉയര്‍ന്ന് 80364.49 ലെവലിലും നിഫ്റ്റി 200 പോയിന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് 24600 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
ബ്രോഡര്‍ മാര്‍ക്കറ്റ് സൂചികകളും മികച്ച നേട്ടം കൊയ്തു. സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ 2 ശതമാനമാണുയര്‍ന്നത്. മേഖലാടിസ്ഥാനത്തില്‍ ഐടി മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ,, മീഡിയ എന്നിവ ഇടിഞ്ഞു.
മികച്ച ഒന്നാംപാദ ജിഡിപി വളര്‍ച്ച, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനം, താരിഫിനെതിരായ യുഎസ് കോടതി വിധി, മൂല്യാധിഷ്ഠിത വാങ്ങല്‍, നിര്‍ദ്ദിഷ്ട ജിഎസ്ടി പരിഷ്‌ക്കരണം എന്നിവയാണ് വിപണിയെ ഉയര്‍ത്തിയത്.