ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നിഫ്റ്റി 25,000 ലെവലിനരികെ, 280 പോയിന്റ് പൊഴിച്ച് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തുടക്കത്തില്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 283.40 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 81975.94 ലെവലിലും നിഫ്റ്റി 79.50 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 25031.95 പോയിന്റിലുമാണ് വ്യാപാരത്തിലുള്ളത്. 1540 ഓഹരികള്‍ മുന്നേറുമ്പോള്‍ 1519 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

153 ഓഹരി വിലകളില്‍ മാറ്റമില്ല. റിയാലിറ്റി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. അതേസമയം ബാങ്ക്,ടെലികോം, ടെക് സൂചികകള്‍ കനത്ത ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും ദുര്‍ബലമായി.

ഓഹരികളില്‍ ആക്‌സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മോശം പ്രകടനം നടത്തുമ്പോള്‍ വിപ്രോ, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നേട്ടമുണ്ടാക്കുന്നു.

X
Top