
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി ആഴ്ചാവസാനം കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 765.47 പോയിന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 79857.79 നിരക്കിലും നിഫ്റ്റി 232.85 പോയിന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 24363.30 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
1494 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2380 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 137 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ഭാരതി എയര്‍ടെല്‍, ശ്രീരാം ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് കനത്ത തകര്‍ച്ച നേരിട്ട ഓഹരികള്‍.
അതേസമയം ടൈറ്റന്‍, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിന്‍സര്‍വ് എന്നിവ ഉയര്‍ന്നു. മേഖലകളില്‍ ലോഹം, റിയാലിറ്റി ഫാര്‍മ, വാഹനം, സ്വകാര്യ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1-2 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്.
ബിഎസ്ഇ മിഡ്ക്യാപ് 1.5 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവും ഇടിഞ്ഞു. താരിഫ് പ്രാബല്യത്തില്‍ വരുന്നതോടെ വളര്‍ച്ച കുറയുമെന്ന ആശങ്കയാണ് വിപണി ഇടിവിന് കാരണം.