
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതാണ് വ്യാഴാഴ്ച വിപണിയെ ബാധിച്ചത്.
സെന്‍സെക്‌സ് 209.33 പോയിന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 80334.66 ലെവലിലും നിഫ്റ്റി 64.15 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 24510.05 ലെവലിലും വ്യാപാരം തുടരുമ്പോള്‍ മേഖല സൂചികകള്‍ മിക്കവാറും ഇടിഞ്ഞു.
വാഹനം, ലോഹം, പവര്‍, ടെലികോം, റിയാലിറ്റി എന്നിവ അരശതമാനമാണ് പൊഴിച്ചത്. അതേസമയം മീഡിയ ഒരു ശതമാനം മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്.
910 ഓഹരികള്‍ മുന്നേറുമ്പോള്‍ 1793 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 122 ഓഹരി വിലകളില്‍ മാറ്റമില്ല. ഹീറോ മോട്ടോകോര്‍പ്, നെസ്ലെ, ഐടിസി, ട്രെന്റ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. അതേസമയം ടാറ്റ മോട്ടോഴ്‌സ്, കൊട്ടക്ക് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, എറ്റേര്‍ണല്‍, ഭാരതി എയര്‍ടെല്‍ എന്നിവ ഇടിഞ്ഞു.