
മുംബൈ: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറിയ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസ്-റഷ്യ ചര്‍ച്ചയില്‍ നിക്ഷേപകര്‍ പുലര്‍ത്തിയ വിശ്വാസമാണ് കാരണം.
സെന്‍സെക്‌സ് 79.27 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 80623.26 ലെവലിലും നിഫ്റ്റി 21.95 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 24596.15 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ഇന്‍ട്രാഡേ ലോ ആയ 24344.15 ലെവലില്‍ നിന്നും നിഫ്റ്റി 50 1 ശതമാനം ഉയര്‍ന്നു. മേഖല സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്.
നിഫ്റ്റി മീഡിയ 1.04 ശതമാനവും നിഫ്റ്റി ഐടി, ഫാര്‍മ എന്നിവ യഥാക്രമം 0.9 ശതമാനം, 0.8 ശതമാനം എന്നിങ്ങനെയും വാഹനം, പൊതുമേഖല ബാങ്ക് എന്നിവ 0.33 ശതമാനം വീതവും ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, എനര്‍ജി, ഇന്‍ഫ്ര എന്നിവ യഥാക്രമം 0.04 ശതമാനവും 0.16 ശതമാനവും 0.21 ശതമാനവും ഇടിഞ്ഞു.
ഹീറോ മോട്ടോകോര്‍പ്, ടെക്ക് മഹീന്ദ്ര, വിപ്രോ, എറ്റേര്‍ണല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് മികച്ച നേട്ടങ്ങള്‍ കൊയ്തത്. അതേസമയം അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ട്രെന്റ്, ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം എന്നീ ഓഹരികള്‍ നഷ്ടത്തിലായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചകകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.