
ന്യൂഡല്‍ഹി: ബുധനാഴ്ച നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 223.60 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 61133.88 ലെവലിലും നിഫ്റ്റി 68.50 പോയിന്റ് അഥവാ 0.38 പോയിന്റുയര്‍ന്ന് 18,191 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
അപ്പോളോ ഹോസ്പിറ്റല്‍സ്,ടാറ്റ മോട്ടോഴ്‌സ്, ഡിവിസ് ലാബ്‌സ്, ടൈറ്റന്‍,അള്‍ട്രാടെക് എന്നിവ നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മേഖലകളില്‍ ബാങ്ക്, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
ആഗോള സൂചികകളുടെ ചുവടുപിടിച്ച് നെഗറ്റീവ് ഓപ്പണിംഗാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നടത്തിയത്. നഷ്ടം തുടര്‍ന്നെങ്കിലും അവസാന സെഷനിലെ വാങ്ങല്‍ രക്ഷയായി.