ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

517 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 18200 ന് താഴെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 518.64 പോയിന്റ് അഥവാ 0.84 ശതമാനം താഴ്ന്ന് 61,144.84 ലെവലിലും നിഫ്റ്റി 147.70 അഥവാ 0.81 ശതമാനം താഴ്ന്ന് 18,160 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1462 ഓഹരികളാണ് മുന്നേറിയത്.

2014 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 170 ഓഹരി വിലകളില്‍ മാറ്റമില്ല. ഒഎന്‍ജിസി, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി എന്നിവയാണ് നഷ്ടം നേരിട്ടവ.. ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നേട്ടത്തിലുമായി.

പൊതുമേഖല ബാങ്ക് സൂചിക 1.4 ശതമാനം ഉയര്‍ന്നപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, വിവരസാങ്കേതിക വിദ്യ, ഊര്‍ജ്ജം, റിയാലിറ്റി എന്നിവ 0.5 -1 ശതമാനം വരെയാണ് താഴ്ചവരിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ക്ക് മാറ്റമില്ല.

ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് നിഫ്റ്റി താഴ്ച വരിച്ചതെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ നിരീക്ഷിക്കുന്നു. മുന്‍ സ്വിംഗ് ഹൈയായ 18100 നടുത്തേ്ക്കാണ് നിഫ്റ്റി വീണിരിക്കുന്നത്. പ്രതിദിന ചാര്‍ട്ടിലെ റൗണ്ടിംഗ് ടോപ്പ് ഫോര്‍മേഷനില്‍ സൂചിക ദുര്‍ബലമാണ്.

ആര്‍എസ്‌ഐയും ശക്തിക്ഷയം പ്രകടമാക്കുന്നു. വരും ദിവസങ്ങളില്‍ 18,100 -17,750 പിന്തുണയാകുമെന്ന് ദേ പറഞ്ഞു. 18200/18450 ലായിരിക്കും സൂചിക പ്രതിരോധം തീര്‍ക്കുക.

X
Top