ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നാലാം ദിനവും തകര്‍ച്ച, നിഫ്റ്റി 17050 നടുത്ത്, സെന്‍സെക്‌സ് 337 പോയിന്റ് പൊഴിച്ചു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 337.66 പോയിന്റ് അഥവാ 0.58 ശതമാനം താഴ്ന്ന് 57900.19 ലെവലിലും നിഫ്റ്റി 111 പോയിന്റ് അഥവാ 0.65 ശതമാനം താഴ്ന്ന് 17043.03 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1173 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2257 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

109 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടിസിഎസ്,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. ബിപിസിഎല്‍,ടൈറ്റന്‍,ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ്,എല്‍ആന്റ് ടി നേട്ടമുണ്ടാക്കി.

മേഖലകളെല്ലാം താഴ്ച വരിച്ചപ്പോള്‍ ഊര്‍ജ്ജം, റിയാലിറ്റി, ഐടി, പൊതുമേഖല ബാങ്ക്, ലോഹം 1-2 ശതമാനം ഇടിവ് നേരിട്ടു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.5 ശതമാനവും 0.8 ശതമാനവുമാണ് ദുര്‍ബലമായത്.

യുഎസ് ബാങ്കുകളെ ചൊല്ലിയുള്ള ഭീതി കുറഞ്ഞെങ്കിലും ഓഹരി വിപണിയില്‍ വില്‍പ്പന തുടര്‍ന്നു, വിനോദ് നായര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗവേഷണ വിഭാഗം മേധാവി, നിരീക്ഷിക്കുന്നു. വിപണിയുടെ അടിസ്ഥാന പ്രശ്‌നം ഉയര്‍ന്ന പലിശനിരക്കുകളാണ്. പണ നയവും പണപ്പെരുപ്പവും കാരണമുള്ള പ്രതിസന്ധി ഹ്രസ്വകാലത്തില്‍ തുടരും.

്അതേസമയം ബാങ്കുകള്‍ നേരിട്ട തിരിച്ചടി പണനയത്തില്‍ ഇളവ് വരുത്താന്‍ പേരിപ്പിക്കുന്നതാണ്. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുളവാക്കുന്നത്.

X
Top