
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചുകകള്‍ വ്യാഴാഴ്ച തുടക്കത്തില്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 213.98 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 82512.66 ലെവലിലും നിഫ്റ്റി 46.35 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 25173.55 ലെവലിലുമമാണ് വ്യാപാരത്തിലുള്ളത്.
1662 ഓഹരികള്‍ മുന്നേറുമ്പോള്‍ 1436 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 135 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളില്‍ ഐടി 1 ശതമാനം ഇടിഞ്ഞപ്പോള്‍ മെറ്റല്‍ 0.5 ശതമാനം ഉയര്‍ന്നു.
ടാറ്റ കണ്‍സ്യൂമര്‍, ഡോ.റെഡ്ഡീസ് ലാബ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഏറ്റേര്‍ണല്‍ എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. ഹീറോ മോട്ടോ കോര്‍പ്, ട്രെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക്ക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.