
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 542.47 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 82184.17 ലെവലിലും നിഫ്റ്റി 157.80 പോയിന്റ് അഥവാ 0.63 ശതമാനം ഇടിഞ്ഞ് 25062.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
1564 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2324 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 155 ഓഹരി വിലകളില്‍ മാറ്റമില്ല.
എറ്റേര്‍ണല്‍, ഡോ. റെഡ്ഡീസ് ലാബ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം ഇന്ഡസ്ട്രീസ്, സിപ്ല എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ട്രെന്റ് , നെസ്ലെ, ശ്രീരാം ഫിനാന്‍സ്, ടെക്ക് മഹീന്ദ്ര, റിലയന്‍സ് എന്നിവ കനത്ത തകര്‍ച്ച നേരിട്ടു.
പൊതുമേഖല ബാങ്ക്, ഫാര്‍മ എന്നിവയൊഴികെയുള്ള മേഖലകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി 2 ശതമാനവും റിയാലിറ്റി, എഫ്എംസിജി എന്നിവ ഓരോ ശതമാനം വീതവും പൊഴിച്ചു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം ഇടിവാണ് നേരിട്ടത്.