തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വിപണിയില്‍ ഇടിവ് തുടരുന്നു, നിഫ്റ്റി 24600 ന് താഴെ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ച ദിവസം ഇക്വിറ്റി വിപണിയില്‍ ഇടിവ് ദൃശ്യമായി. നിരക്കിനോട് പ്രതികരിക്കുന്ന ഓഹരികളുടെ തകര്‍ച്ചയാണ് ബെഞ്ച്മാര്‍ക്കുകളെ ബാധിച്ചത്.

റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തിയതും ന്യൂട്രല്‍ പോളിസി നിലപാടും ഡോവിഷ് സമീപനം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി.

നിഫ്റ്റി 75.35 പോയിന്റ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 24 574 ലെവലിലും സെന്‍സെക്‌സ് 166 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 80543.99 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു.

വിപ്രോ, സണ്‍ ഫാര്‍മ, ജിയോ ഫിനാന്‍ഷ്യല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ട്രെന്റ്, അദാനി പോര്‍ട്ട്‌സ്, ഭാരതി ഇലക്ട്രോണിക്‌സ് എന്നിവ നേട്ടം കൊയ്തപ്പോള്‍ മേഖലകളില്‍ പൊതുമേഖല ബാങ്ക് (0.6 ശതമാനം ഉയര്‍ന്നു) ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്.

ഐടി, മീഡിയ, റിയാലിറ്റി, ഫാര്‍മ, എഫ്എംസിജി എന്നിവ 1-2 ശതമാനം വീതമാണ് പൊഴിച്ചത്.

X
Top