
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 0.55 ശതമാനം അഥവാ 441 പോയിന്റ് ഉയര്‍ന്ന് 80599.80 ലെവലിലും നിഫ്റ്റി 0.57 ശതമാനം അഥവാ 139.30 പോയിന്റുയര്‍ന്ന് 24718.90 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
2145 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1333 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 116 ഓഹരി വിലകളില്‍ മാറ്റമില്ല.ടാറ്റ സ്റ്റീല്‍,ടൈറ്റന്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,എറ്റേര്‍ണല്‍, എസ്ബിഐ ഇന്‍ഷൂറന്‍സ്,ഐടിസി,ട്രെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ എന്നിവയാണ് മികച്ച തോതില്‍ ഉയര്‍ന്ന ഓഹരികള്‍.
അദാനി പോര്‍ട്ട്‌സ്, ടെക്ക് മഹീന്ദ്ര,ആക്‌സിസ് ബാങ്ക്, ടിസിഎസ്,എന്‍ടിപിസി എന്നിവ ഇടിവ് നേരിട്ടു. ലോഹ ഓഹരികളിലെ കുതിച്ചുചാട്ടവും ജിഎസ്ടി പരിഷ്‌ക്കരണത്തോടനുബന്ധിച്ച് നിക്ഷേപകര്‍ക്കിടയില്‍ സംജാതമായ ശുഭാപ്തി വിശ്വാസവുമാണ് നിര്‍ണ്ണായകമായത്.
നിഫ്റ്റി മിഡ്ക്യാപ് 0.65 ശതമാനവും സ്‌മോള്‍ക്യാപ് 0.89 ശതമാനവും നിഫ്റ്റി നെക്സ്റ്റ്50 0.66 ശതമാനവുമുയര്‍ന്നപ്പോള്‍ നിഫ്റ്റി ബാങ്കിന്റെ നേട്ടം 0.76 ശതമാനമാണ്.