ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

വൻ വിപുലീകരണത്തിനൊരുങ്ങി ന്യൂ രാജസ്ഥാൻ മാര്‍ബിള്‍സ്

35ാം വാർഷികാഘോഷം ഇന്ന് കൊല്ലത്ത്പുതുതായി 50 സ്റ്റോറുകള്‍ തുറക്കുന്നുതിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിള്‍സിന്റെ 35ാം വാർഷികത്തോട് അനുബന്ധിച്ച്‌ കേരളമൊട്ടാകെ അൻപത് പുതിയ സ്‌റ്റോറുകള്‍ ആരംഭിക്കുന്നു.

ഇവയില്‍ ആദ്യ ഔട്ട്ലെറ്റ് താമസിയാതെ കോട്ടയം മുണ്ടക്കയത്ത് ആരംഭിക്കും. ഇതോടനുബന്ധിച്ച്‌ പത്ത് പദ്ധതികളും ഗ്രൂപ്പ് പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലെ വീടുകള്‍ക്ക് 10,000 രൂപയ്ക്ക് ടൈല്‍സ്,ഗ്രാനൈറ്റ്, സാനിട്ടറി വെയർ,സി.പി ഫിറ്റിംഗ്സ് എന്നിവ പത്ത് ദിവസത്തേക്ക് നല്‍കും. ഡയാലിസിസ്, കാൻസർ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായം വാർഷികത്തോടനുബന്ധിച്ച്‌ 100 പേർക്കായി ഉയർത്തും.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ 20 വർഷം മുമ്പ് ന്യൂ രാജസ്ഥാൻ മാർബിള്‍സ് നിർമ്മിച്ച ഐ.സി.യു മന്ദിരം മോടി പിടിപ്പിക്കും. ചിറയിൻകീഴ് താലൂക്കിലെ സ്കൂളുകളിലും ക്ഷേത്രങ്ങളിലും ന്യൂ രാജസ്ഥാൻ മാർബിള്‍സ് നിർമിച്ച സ്റ്റേജുകളും ഓഡിറ്റോറിയങ്ങളും നവീകരിക്കും.

വാർഷികത്തോടനുബന്ധിച്ച്‌ ബൈക്ക്, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നറുക്കെടുപ്പ് നടക്കുന്നതാണ്.കജാരിയ,സൊമാനി,ആർ.എ.കെ കമ്ബനികളുടെയും മറ്റു കമ്ബനികളുടെയും ടൈലുകളും 10 ദിവസത്തേക്ക് സ്റ്റോക്ക് ക്ലിയറൻസ് വില്പനയുണ്ടാകും.

വാർഷികാഘോഷ ചടങ്ങുകള്‍ ഇന്ന് കൊല്ലം റാവിസ് ഹോട്ടലില്‍ നടക്കുമെന്ന് ന്യൂ രാജസ്ഥാൻ മാർബിള്‍സ് മാനേജിംഗ് ഡയറക്‌ടർ സി.വിഷ്ണുഭക്തൻ പറഞ്ഞു.

X
Top