ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്റലിൽ കൂട്ടപ്പിരിച്ചുവിടലെന്ന് സൂചനയുമായി പുതിയ CEO

പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റലിന്റെ സിഇഒയായി ലിപ് ബു ടാൻ ചുമതലയേറ്റതിന് പിന്നാലെ കമ്പനിയില്‍ വൻ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച സിഇഒയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തില്‍ ലിപ് ബു ടാൻ തന്നെ ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം യോഗത്തില്‍ ജീവനക്കാരോട് പറഞ്ഞത്.

കമ്പനിയിലെ മിഡില്‍ മാനേജ്മെന്റിലാകും മാറ്റങ്ങള്‍ വരികയെന്നാണ് സൂചന. മിഡില്‍ മാനേജ്മെന്റിലെ പ്രവർത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് പുതിയ സിഇഒ കരുതുന്നത്. ഇതിനാല്‍ മിഡില്‍ മാനേജ്മെന്റിലെ പല ജീവനക്കാരെയും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

ചിപ്പ് നിർമാണത്തില്‍ ഇന്റലിന്റെ പ്രതാപം തിരിച്ചുപിടിക്കാനാണ് ലിപ് ബു ടാന്റെ ശ്രമം. നിലവില്‍ എൻവിഡിയ അടക്കമുള്ള കമ്ബനികള്‍ക്ക് ഇന്റല്‍ ചിപ്പുകള്‍ നിർമിച്ചുനല്‍കുന്നുണ്ട്. ഇത്തരം ബിസിനസുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം എഐ ചിപ്പുകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ സിഇഒ പദ്ധതിയിടുന്നുണ്ട്.

അതേസമയം, പുതിയ സിഇഒ നയം വ്യക്തമാക്കിയതിന് പിന്നാലെ തൊഴില്‍നഷ്ടം ചൂണ്ടിക്കാട്ടി ഇതിനകം വിമർശനവും ഉയർന്നിട്ടുണ്ട്. ഇന്റലിന്റെ മുൻ സിഇഒയായിരുന്ന പാറ്റ് ഗെല്‍സിങ്കർ ഇത്തരം കടുത്ത തീരുമാനങ്ങങ്ങള്‍ കൈക്കൊണ്ടിരുന്നില്ലെന്നും അദ്ദേഹം മൃദുവായാണ് ഇടപെട്ടിരുന്നതെന്നും ഈ രംഗത്തെ പലരും അഭിപ്രായപ്പെട്ടു.

X
Top