ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

മുത്തൂറ്റ് ഫിൻകോര്‍പ്പ് വരുമാനത്തില്‍ കുതിപ്പ്; 28.46 ശതമാനം ഉയർന്ന് 59.68 കോടി രൂപയിലെത്തി

കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് ലിമിപ്പിന്റെ അറ്റാദായം ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള കാലളയവില്‍ 28.46 ശതമാനം ഉയർന്ന് 59.68 കോടി രൂപയിലെത്തി.

ഇക്കാലയളവിലെ വായ്പ വിതരണം 9.34 ശതമാനം ഉയർന്ന് 15,633.50 കോടി രൂപയായി. നടപ്പുസാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച്‌ 35.48 ശതമാനം വർദ്ധിച്ച്‌ 2,113.78 കോടി രൂപയായി.

മുത്തൂറ്റ് ഫിൻകോർപ്പ് കൈകാര്യം ചെയ്യുന്ന ആസ്തി 41,873.15 കോടി രൂപയിലെത്തി.

ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികള്‍ക്ക് പരമ്പരാഗത സാമ്പത്തിക സേവനങ്ങളുടെ അതിരുകള്‍ ഭേദിച്ച്‌ സഹായം ഉറപ്പാക്കുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

X
Top