ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നുഎംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യ

മസ്‌കിന് ഒറ്റ ദിവസം കൊണ്ട് നഷ്‌ടമായത് 16 ബില്യൺ ഡോളർ

തകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സമ്പത്തിൽ വൻ ഇടിവ്. ടെസ്‌ലയുടെ മൂന്നാം പാദ വരുമാന റിപ്പോർട്ട് കമ്പനിയുടെ സ്‌റ്റോക്ക് പ്രകടനത്തെ സാരമായി ബാധിച്ചതോടെയാണ് മസ്‌കിന്റെ സമ്പത്തിൽ ഒറ്റ ദിവസം കൊണ്ട് ഇത്ര വലിയ ഇടിവുണ്ടായിരിക്കുന്നത്.

ആകെ 210 ബില്യൺ ഡോളർ ആസ്‌തിയുള്ള ലോകത്തിലേ ഏറ്റവും ധനികനായ വ്യക്തിയായ മസ്‌കിന് ടെസ്‌ലയിൽ 13 ശതമാനം ഓഹരിയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ടെസ്‌ലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുത്തനെ ഇടിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ആസ്‌തി ഇപ്പോഴും ലോകത്തിലെ രണ്ടാമത്തെ ധനികനായ ബെർണാഡ് അർനോൾട്ടിനെക്കാൾ 55 ബില്യൺ ഡോളർ അധികമാണ്.

2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങളുടെ ചുവടുപിടിച്ച് ടെസ്‌ലയുടെ ഓഹരി വില 9.3 ശതമാനം ഇടിഞ്ഞതിനാലാണ് മസ്‌കിന്റെ ആസ്‌തി ഈ നിലയിൽ താഴേക്ക് പോയത്.

ടെസ്‌ലയുടെ വരുമാനവും വിൽപ്പനയും സംബന്ധിച്ച കണക്കുകൂട്ടലുകൾ പാലിക്കാൻ കഴിയാതെ വന്നതാണ് ഈ മാന്ദ്യത്തിന് കാരണം.

X
Top