10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

1 ലക്ഷം 20 വര്‍ഷത്തില്‍ 2.80 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: 5,498.99 കോടി രൂപ വിപണി മൂലധനമുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ടിസിഐ) ലോജിസ്റ്റിക് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മിഡ് ക്യാപ് കമ്പനിയാണ്. സപ്ലൈ ചെയിന്‍ സൊല്യൂഷനുകളുടെയും ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സിന്റെയും മുന്‍നിര ദാതാക്കളാണ് ഇവര്‍. 20 വര്‍ഷത്തില്‍ നിക്ഷേപകരെ കോടീശ്വരന്മാക്കിയ മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണ് ഇത്.

വില ചരിത്രം
കഴിഞ്ഞ 20 വര്‍ഷത്തില്‍ 28,220.00 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കാന്‍ ഓഹരിയ്ക്കായി. 2.50 രൂപയില്‍ നിന്നായിരുന്നു വളര്‍ച്ച. 20 വര്‍ഷം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 2.80 കോടി രൂപയായി മാറുമായിരുന്നു.

5 വര്‍ഷത്തില്‍ 151.06 ശതമാനവും ഒരു വര്‍ഷത്തില്‍ 70.87 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 2022 ല്‍ 3.13 ശതമാനം ഉയര്‍ച്ചയാണ് ഓഹരി നേടിയത്. 858.60 രൂപയാണ് 52 ആഴ്ചയിലെ ഉയരം.

403.10 52 ആഴ്ചയിലെ താഴ്ചയാണ്. 52 ആഴ്ച ഉയരത്തില്‍ നിന്നും 17.54 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്നും 75.63 ശതമാനം ഉയരത്തിലുമാണ് ഓഹരി.

X
Top