
ന്യൂഡല്‍ഹി: വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയരമായ 149 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് ടിറ്റാഗര്‍ വാഗണ്‍സ്. ഓഹരി ഇനിയും വളര്‍ച്ച കൈവരിക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. 163 രൂപ ലക്ഷ്യവില നിശ്ചയിച്ച് 3 മാസത്തേയ്ക്ക് വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.
127 രൂപയാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്. വെള്ളിയാഴ്ച മാത്രം 6.17 ശതമാനം ഉയര്‍ച്ചയാണ് ഓഹരി നേടിയത്. 24 ഫെബ്രുവരി 2022 ല്‍ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ താഴ്ചയായ 75.10 രൂപയില്‍ നിന്നും 92.14 ശതമാനം ഉയരത്തിലാണ് ഓഹരിയുള്ളത്.
1,711.06 കോടി രൂപയുടെ വിപണിയുള്ള ടിറ്റാഗര്‍ വാഗണ്‍സ് ലിമിറ്റഡിന് യൂറോപ്പിലും ഇന്ത്യയിലും ഉപസ്ഥാപനങ്ങളുണ്ട്. കണ്ടെയ്‌നര്‍ ഫ്‌ലാറ്റുകള്‍, ഗ്രെയിന്‍ ഹോപ്പറുകള്‍, സിമന്റ് വാഗണുകള്‍, ക്ലിങ്കര്‍ വാഗണുകള്‍, ടാങ്ക് വാഗണുകള്‍ തുടങ്ങിയ നിര്‍മ്മിക്കുന്ന, റെയില്‍വേ അധിഷ്ടിത കമ്പനിയാണിത്. ചരക്ക്, യാത്ര റോളിംഗ് സ്‌റ്റോക്ക് നിര്‍മ്മാണത്തില്‍ വിപണി ലീഡറാണ് ഇവര്‍.
കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ട്രാക്ഷന്‍ മോട്ടോറുകള്‍, വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേയ്ക്കും ഈയിടെ കമ്പനി തിരിഞ്ഞിരുന്നു. ഇതോടെ ഉല്‍പ്പന്ന നിരയില്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ മെഷിനറിയും ഉള്‍പ്പെട്ടു.
കഴിഞ്ഞ 3 വര്‍ഷത്തില്‍ 270.59 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണിത്. 12 മാസത്തില്‍ 55.84 ശതമാനവും 2022 ല്‍ 50.94 ശതമാനവും നേട്ടമുണ്ടാക്കാന്‍ ഓഹരിയ്ക്കായി.