2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 6 നിശ്ചയിച്ചിരിക്കയാണ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ ക്യാപ് കമ്പനി ആപ്ടെക് ലിമിറ്റഡ്. 2: 5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം നടത്തുന്നത്. ആപ്ടെക് ലിമിറ്റഡ് ഓഹരി പക്ഷെ 2.78 ശതമാനം ഇടിഞ്ഞ് 539.70 രൂപയിലാണ് ക്ലോസ് ചെയ്തത്.

സ്റ്റോക്ക് കഴിഞ്ഞ 1 വര്‍ഷത്തില്‍ 130% വും 3 വര്‍ഷത്തില്‍ 426% വും ഉയര്‍ന്നു. 181.47 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 170.88 ശതമാനം അധികമാണിത്.

അറ്റാദായം 25.54 കോടി രൂപയില്‍ നിന്നും 30.55 കോടി രൂപയായി.ഇപിഎസ് 29.63 ശതമാനം ഉയര്‍ന്ന 8.05 രൂപ. തൊഴിലധിഷ്ഠിത, അനൗപചാരിക അക്കാദമിക് പാഠ്യപദ്ധതിയില്‍ മൂന്ന് പതിറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള കമ്പനിയാണ് ആപ്ടെക്ക്.

ആഗോളതലത്തില്‍ 800 ലധികം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. 1986 ലാണ് സ്ഥാപിക്കപ്പെട്ടത്. ഐടി പരിശീലനം, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, റീട്ടെയില്‍ & ഏവിയേഷന്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ബാങ്കിംഗ് & ഫിനാന്‍സ്, പ്രീ-സ്‌കൂള്‍ വിഭാഗം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് ആപ്ടെക് ലിമിറ്റഡ് ഫലപ്രദമായി പ്രവേശിച്ചുവെന്ന് വെബ്‌സൈറ്റ് പറയുന്നു.

X
Top